കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടെലികോം നയപ്രകാരം റോമിങ്ങ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുവാന്‍ ടലികോം കമ്പനികള്‍ക്ക് ട്രായി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനകം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ മാസം 5 രൂപയ്ക്ക് ഈ സേവനം നല്‍കുന്നുണ്ട്.
എന്നാല്‍ രാജ്യത്ത് ആദ്യമായണ് ഒരു ടെലികോം കമ്പനി പൂര്‍ണ്ണമായും റോമിങ്ങ് സൗജന്യമാക്കുന്നത്. ഈ പദ്ധതിയുടെ വിശദവിവരങ്ങള്‍ ഉടന്‍ കപില്‍ സിബല്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. രാജ്യത്ത് ആകെ ബിഎസ്എന്‍എല്ലിന് 9.7 കോടി ഉപയോക്തക്കളാണ് ഉള്ളത്.
.jpg)