45-ാം മിനിറ്റില്‍ നെഗ്രെഡോയാണ് ലീഡ് നേടിയത്. കളി പുനരാരംഭിച്ച് രണ്ട് മിനിറ്റിനുള്ളില്‍ നെഗ്രെഡോ തന്നെ ലീഡുയര്‍ത്തി. നെഗ്രെഡോയുടെ സീസണിലെ 21-ാം ഗോളായിരുന്നു ഇത്.
67-ാം മിനിറ്റില്‍ സെക്കോ ലീഡ് മൂന്നാക്കി. ഇതിനുശേഷമായിരുന്നു നെഗ്രെഡോയുടെ പകരക്കാരനായി ഇറങ്ങിയ അഗ്യുറോയുടെ ഗോള്‍ . അഗ്യുറോയുടെ സീസണിലെ ഇരുപതാം ഗോള്‍ ആയിരുന്നു ഇത്. 73-ാം മിനിറ്റില്‍ ജീസസ് നവാസിന്റെ ക്രോസില്‍ നിന്ന് രണ്ടാം ഗോള്‍ നേടി സെക്കോ പട്ടിക തികച്ചു.
