ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണന കമ്പനിയായ സാംസങ്ങ് തങ്ങളുടെ മുഖ്യ എതിരാളി ആപ്പിളിനെ വിപണിയില്‍ വെല്ലുവിളിക്കുന്നത് തന്നെ ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‍റെ കരുത്തിലാണ്. അതിനാല്‍ തന്നെ സാംസങ്ങ് ഗൂഗിള്‍ ബന്ധം ശക്തമാകുന്നത് ശുഭസൂചനയായണ് ആന്‍ഡ്രോയ്ഡ് സ്നേഹികള്‍ കാണുന്നത്. എന്നാല്‍ ആപ്പിളിന് ഈ കരാര്‍ അത്ര നല്ല സൂചനയല്ല നല്‍കുന്നത്.
പുതിയ ഗവേഷങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇരു കമ്പനികളും ഇനി മികച്ച സഹകരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടയില്‍ സാംസങ്ങ് ആപ്പിളുമായുള്ള അമേരിക്കന്‍ കോടതിയിലെ കേസുകള്‍ തുടരുകയാണ്.
.jpg)